കോട്ടയം : ഏറ്റുമാനൂരിൽ ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ഓട്ടക്കാഞ്ഞിരം ഭാഗത്ത് പുറക്കരി വീട്ടിൽ മാത്യു മകൻ രഞ്ജുമോൻ മാത്യു (44) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിൽ വരികയും ഇത് ഭാര്യ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ ചീത്ത വിളിക്കുകയും, മാരകമായി ഉപദ്രവിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ് കെ.കെ, ജോസഫ് ജോർജ്, സി.പി.ഓ മാരായ മനോജ് കെ.പി, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.