പൊലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു

പത്തനംതിട്ട: കേരള പോലീസ് അസോസിയേഷന്‍ 2021 -2023 വാര്‍ഷിക തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് ആകെയുള്ള 45 സീറ്റില്‍ 45 ലും ഔദ്യോഗിക പാനലില്‍ മത്സരിച്ചവര്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്ന ഇന്നലെ ഒരു യൂണിറ്റിലും ഔദ്യോഗിക പാനലിന് എതിരുണ്ടായിരുന്നില്ല.

Advertisements

സംഘടനയുടെ നിലവിലെ പ്രസിഡന്റ് T N അനീഷ് DHQ വില്‍ നിന്നും സെക്രട്ടറി G സക്കറിയ കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ നിന്നും സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം രാധാകൃഷ്ണപിള്ള ക്രൈംബ്രാഞ്ചില്‍ നിന്നും ട്രഷറര്‍ PH അന്‍സിം പെരുമ്പട്ടി പോലീസ് സ്റ്റേഷനില്‍ നിന്നും വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

Hot Topics

Related Articles