തൊടുപുഴ: പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയോടി പുഴയില്‍ ചാടി പ്രതി മരിച്ച സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തു.
എസ്ഐ ഷാഹുല്‍ ഹമീദ്, ജിഡി ചാര്‍ജിലുണ്ടായിരുന്ന നിഷാദ് എന്നിവരെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്പെന്‍ഡ് ചെയ്തത്. സംഭവ സമയത്ത് തൊടുപുഴ സ്റ്റേഷന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഇവര്‍ക്ക് വീഴ്ച പറ്റിയതായി സ്പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെക്യൂരിറ്റി ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫി(29)യാണ് വെള്ളിയാഴ്ച രാവിലെ തൊടുപുഴയാറ്റില്‍ മുങ്ങി മരിച്ചത്. ഷാഫിയെ സെല്ലില്‍ പാര്‍പ്പിച്ചിരുന്നെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധമാറിയതോടെ വാതില്‍ തുറന്ന് ഇയാള്‍ പുറത്തേക്ക് ഓടുകയായിരുന്നു.