സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണ തൊട്ടരികെ വെച്ച് രക്ഷ പ്പെടാനിടയായതിന് പിന്നില്‍ സേനക്കുള്ളിലെ വിവരം ചോര്‍ത്തല്‍ സംശയിച്ച് പൊലീസ്, കൊച്ചി കടവന്ത്ര യിലെ പങ്കാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് ഇയാള്‍ ഉണ്ടായിരുന്നത്. തൃശൂര്‍ പൊലീസെത്തുമ്പോ ള്‍ റാണ ഫ്ലാറ്റിലുണ്ടായിരുന്നു. പരിശോധനകള്‍ക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോഴാണ് റാണ മ റ്റൊരു ലിഫ്റ്റില്‍ രക്ഷപ്പെട്ടത്. പൊലീസ് എത്തുന്നതിന് മുമ്പ് ഇയാള്‍ ബി.എം.ഡബ്ല്യു കാറില്‍ രക്ഷപ്പെടു കയായിരുന്നു. ഇതറിഞ്ഞ പൊലീസ് ചാലക്കുടിയില്‍ വാഹനം തടഞ്ഞപ്പോള്‍ റാണ അതില്‍ ഇല്ലായിരുന്നു.
ഫ്ലാറ്റില്‍നിന്ന് ഇയാള്‍ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലുവക്കും അങ്കമാ ലിക്കും ഇടയില്‍ വെച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. പൊലീസില്‍ ഉ ന്നത ബന്ധങ്ങളുള്ള പ്രവീണ്‍ റാണയുടെ ജീവനക്കാരില്‍ ചിലര്‍ പൊലീസില്‍നിന്ന് വിരമിച്ചവരാണ്.ഫാറ്റിലുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് അതിരഹസ്യമായി എത്തുന്ന അതേസമയത്ത് തന്നെ രക്ഷപ്പെ ടാന്‍ ഇടയാക്കിയത് കൂടെയുള്ളവരില്‍നിന്ന് വിവരം ചോര്‍ന്നിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം വിവര ചോര്‍ച്ചകള്‍ ഇല്ലാതിരിക്കാനും മറ്റ് ഇടപെടലുകള്‍ക്ക് അവസരമില്ലാതിരിക്കാനും കമീഷണര്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചാണ് കേസ് നീക്കങ്ങളെന്നിരിക്കെ കൈയകലത്തില്നിന്ന് പ്രവീണ്‍ റാണയു ടെ രക്ഷപ്പെടല്‍ അന്വേഷണ സംഘത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ്. ഫ്ലാറ്റിലുണ്ടായിരുന്നതും തൃശൂ രിലുണ്ടായിരുന്നതുമായ നാല്ആഡംബര കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. പിടികൂടിയ കാറുകള്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.