പൊലീസും മനുഷ്യാവകാശവും, പൊലീസുകാർക്കുമുണ്ട് മനുഷ്യാവകാശം: പൊലീസ് അസോസിയേഷൻ സെമിനാർ ഡിസംബർ ഒൻപത് വ്യാഴാഴ്ച

കോട്ടയം: കേരള പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി മനുഷ്യാവകാശവും ആധുനിക പൊലീസിങ്ങും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ ഒൻപത് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.15 ന് പൊലീസ് ക്ലബ് ഹാളിൽ സംഘടിപ്പിക്കുന്ന സെമിനാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉൽഘാടനം ചെയ്യും.

Advertisements

പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ബിനു കെ ഭാസ്‌കർ അധ്യക്ഷത വഹിക്കും. സെമിനാറിൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ആമുഖ പ്രഭാഷണം നടത്തും
ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ ജയപ്രകാശ്. വി കോട്ടയം അഡീഷണൽ എസ്പി എസ്.സുരേഷ് കുമാർ എസ് മുതിർന്ന മാധ്യമ പ്രവർത്തകൻ ചെറുകര സണ്ണി ലൂക്കോസ്, പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രവീൺ കെ പി., പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേംജി കെ നായർ, ജില്ലാ സെക്രട്ടറി തിരുമേനി എം എസ് പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അനസ് കെറ്റി, ട്രഷറർ അനിൽകുമാർ വി എന്നിവർ പങ്കെടുക്കും.

Hot Topics

Related Articles