പോലീസ് അനുസ്മരണദിനം ആചരിച്ചു

പത്തനംതിട്ട: പൊലീസ് അനുസ്മരണദിനത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരേഡും സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി സ്മാരകസ്തൂപത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങില്‍ സായുധ പോലീസ് ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി.പി. സന്തോഷ്‌കുമാര്‍ പോലീസ് രക്തസാക്ഷികളുടെ പേരുകള്‍ വായിച്ചു. ആചാരവെടിയോടെ അനുസ്മരണ പരേഡും മറ്റ് ചടങ്ങുകളും അവസാനിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് അനുസ്മരണദിന സ്റ്റാമ്പ് പതിച്ചു നല്‍കി.

Advertisements

1947 മുതല്‍ ജീവന്‍ ബലിയര്‍പ്പിച്ച കേന്ദ്ര, സംസ്ഥാന പോലീസ് സേനകളിലെ അംഗങ്ങളുടെ ജീവത്യാഗം അനുസ്മരിക്കുന്നതിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 ന് ഈദിനം ആചരിക്കുന്നത്. ചടങ്ങില്‍ ജില്ലാ പോലീസ് മേധാവിക്കു പുറമെ, അഡീഷണല്‍ എസ്പി എന്‍. രാജന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. സുധാകരന്‍ പിള്ള, ഡിസിആര്‍ബി ഡിവൈഎസ്പി എ. സന്തോഷ്‌കുമാര്‍, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍, ഡിസിബി ഡിവൈഎസ് പി.ജെ. ഉമേഷ് കുമാര്‍, പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനു തുടങ്ങിയവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Hot Topics

Related Articles