കോട്ടയം: സതേണ്‍ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യു നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രജനി അനില്‍ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുഷ് എസ് കുടകശേരില്‍, ഡോ. ലാല്‍ ആന്റണി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഏബ്രഹാം മാത്യു , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോന്‍ കെ ജി, കോട്ടയം സതേണ്‍ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റ് മെബിന്‍ ഏബ്രഹാം, ഭാരവാഹികളായ അനൂപ് ജോസഫ് ജോര്‍ജ്, ജിത്തു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തില്‍ 16 കേന്ദ്രങ്ങളാണ് പോളിയോ വാക്‌സിന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചത്.