പുതിയ ടിവി ക്യാമ്പയിൻ ചിത്രം പുറത്തിറക്കി പോളിക്യാബ് ഇന്ത്യ : വീഡിയോ കാണാം 

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍ ഗുഡ്സ് കമ്പനിയായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് (പിഐഎല്‍) പുതിയ ക്യാമ്പയിൻ ചിത്രം പുറത്തിറക്കി.

പോളിക്യാബ് ഗ്രീന്‍ വയര്‍ ഉപയോഗിക്കണമെന്നതാണ് പുതിയ ക്യാമ്പയിൻ. കൂടുതല്‍ സുരക്ഷിതമായ പോളിക്യാബ് ഗ്രീന്‍ വയര്‍ എന്നാല്‍ കൂടുതല്‍ സുരക്ഷിതമായ സ്വപ്നങ്ങള്‍’ എന്നതാണ് ക്യാമ്പയിന്റെ പ്രമേയം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘പോളിക്യാബ് ഇന്ത്യ, വയറുകളുടെയും കേബിളുകളുടെയും വിപണന വിഭാഗത്തില്‍ മുന്‍നിരക്കാരാണെന്നും, വര്‍ഷങ്ങളായി വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ടെന്നും പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും ചീഫ് മാര്‍ക്കറ്റിങ് ഓഫീസറുമായ നിലേഷ് മലാനി അഭിപ്രായപ്പെട്ടു.

അഗ്‌നി സുരക്ഷ, ഊര്‍ജ കാര്യക്ഷമത, ദീര്‍ഘകാല ഈടുറപ്പ്, വൈദ്യുത ആഘാതത്തില്‍ നിന്നുള്ള സുരക്ഷ എന്നിവയാണ് പോളിക്യാബ് ഇന്ത്യ വയറുകളുടെ സവിശേഷത.

Hot Topics

Related Articles