ഡിസംബർ മൂടൽമഞ്ഞ് ആസ്വദിക്കാൻ സഞ്ചാരികൾക്കായി പൊന്മുടി തുറന്നു; പ്രവേശനം നിയന്ത്രണങ്ങളോടെ

പൊൻമുടി:പൊൻമുടിയിലേക്ക് ഇന്ന് മുതൽ സഞ്ചാരികൾക്ക് പ്രവേശനം. നിയന്ത്രണങ്ങളോടെയാവും പ്രവേശനം അനുവദിക്കുക.

Advertisements

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം കാരണം രണ്ട് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു പൊന്മുടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കനത്ത മഴയിൽ തകർന്ന റോഡിൻ്റെ പുനർ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. ഇതേ തുടർന്ന് പൊന്മുടിയിലേക്ക് എത്തുന്ന സഞ്ചാരികൾ വനം, പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

റോഡ് തകർന്നതിനെ തുടർന്ന് ​ഗതാ​ഗതം നിർത്തിയതോടെ പൊന്മുടിയും തോട്ടംമേഖലയും സർക്കാർ ഓഫീസുകളും ഒറ്റപ്പെട്ട നിലയിലായി. രോഗികൾക്ക് ആശുപത്രിയിൽ എത്താൻപോലും ‌ബുദ്ധിമുട്ടി. തോട്ടംതൊഴിലാളികൾ ഉൾപ്പെടെ ഇരുനൂറിലധികം കുടുംബങ്ങളെയാണ് റോഡ് തകർന്നത് പ്രതികൂലമായി ബാധിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.