തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളജില്‍ മർദനത്തിനിരയായ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അപലപനീയമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ. എസ്എഫ്ഐ പ്രവർത്തകർക്ക് ബന്ധമുണ്ടെന്ന് കണ്ടപ്പോള്‍ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരു പ്രതിപ്പട്ടികയിലുണ്ടെങ്കിലും തെറ്റ് തെറ്റാണ്, കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി പോലീസ് സ്വീകരിക്കും. അങ്ങേയറ്റം അപലപനീയമായ സംഭവമാണ് നടന്നത്. അതില്‍ എസ്എഫ്ഐയുടെ ചിലർക്ക് ബന്ധമുണ്ടെന്ന ആക്ഷേപം വന്നതിന്റെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി തന്നെ അവരെ പുറത്താക്കിക്കഴിഞ്ഞെന്ന് ജയരാജൻ പറഞ്ഞു.
ഇത്തരത്തില്‍ ഒരു പ്രവണതയും ഒരു കോളജിലും വച്ചുപുലർത്താൻ പറ്റില്ല. ഇത്തരത്തിലുള്ള നിലപാടുകള്‍ അംഗീകരിക്കില്ല. ആരെങ്കിലും തെറ്റായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്ഥന് ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യപ്രതി അഖില്‍ പിടിയിലായിരുന്നു. സിദ്ധാർഥനെതിരേ ആള്‍ക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നല്കിയ 12 പേരില്‍ ഒരാളാണ് പിടിയിലായ അഖില്‍. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.