പൂഞ്ഞാർ : സെന്റ് മേരീസ് ഫൊറാനപ്പള്ളി അസി. വികാരി ഫാ. തോമസ് ആറ്റുചാലിലിന് നേരെയുണ്ടായ അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോട്ടയം ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ്ജ് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ പൊലീസ് തയ്യാറകണം. ആരാധനാലായങ്ങളുടെ പരിസരത്ത് പോലും ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാകുന്നത് അങ്ങേയറ്റം ഞെട്ടലുളവാക്കുന്നു. ഇത്തരം സംഭവങ്ങൾ നിസ്സാരവത്കരിച്ചാൽ വീണ്ടും ആവർത്തിക്കാൻ ഇടവരും. സംഭവത്തിൽ ഏതാനും പേരെ പിടികൂടിയതായാണ് അറിയുന്നത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും പിടികൂടാനും വാഹനങ്ങൾ പിടിച്ചെടുക്കാനും പൊലീസ് ആർജ്ജവം കാട്ടണം . ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാകരുതെന്നും ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു.