വടശേരിക്കര ഇടത്താവളത്തിലെ ശുചിമുറികള്‍ അടഞ്ഞ് തന്നെ; ചെറുകാവ് അമ്പലത്തിനു സമീപവും പ്രയാര്‍ മഹാവിഷ്ണു ക്ഷേത്ര ഗ്രൗണ്ടിലുമുള്ള 10 ശുചിമുറികളില്‍ വെള്ളവും വെളിച്ചവും എത്തിയില്ല; ശബരിമല തീര്‍ത്ഥാടനത്തിന് ഇനി ദിവസങ്ങള്‍ മാത്രം

വടശേരിക്കര: ശബരിമല തീര്‍ഥാടനത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിയിട്ടില്ല. വടശേരിക്കര ഇടത്താവളത്തിലെ ശുചിമുറികള്‍ അടഞ്ഞ് തന്നെ കിടക്കുകയാണ്.
ഡിടിപിസിയുടെ ശുചിമുറികള്‍ 3 വര്‍ഷമായി ഉപയോഗിക്കുന്നില്ല.

Advertisements

ജില്ലാ ഭരണകൂടം അടുത്തിടെ നിര്‍മിച്ച ശുചിമുറി സമുച്ചയങ്ങള്‍ വെള്ളവും വെളിച്ചവും എത്തിച്ചു തുറന്നു കൊടുത്താല്‍ പ്രശനത്തിന് പരിഹാരമാകും. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ പങ്കാളിത്തത്തോടെ ചെറുകാവ് അമ്പലത്തിനു സമീപവും പ്രയാര്‍ മഹാവിഷ്ണു ക്ഷേത്ര ഗ്രൗണ്ടിലുമാണ് 10 ശുചിമുറികള്‍ വീതമുള്ള സമുച്ചയങ്ങള്‍ ജില്ലാ ഭരണകൂടം നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും വെള്ളം വെളിച്ചം എന്നിവ ലഭ്യമാക്കാന്‍ നടപടിയുണ്ടായിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ചെലവില്‍ വടശേരിക്കര കമ്യൂണിറ്റി ഹാളിനു പിന്നില്‍ നിര്‍മിച്ച 10 ശുചിമുറി സമുച്ചയത്തിന് ചുറ്റും കാട് വളരുകയാണ്. മണ്ഡലകാലം പടിക്കലെത്തിയിട്ടും അയ്യപ്പന്മാര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാന്‍ സമയമെടുക്കുന്നത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.

Hot Topics

Related Articles