കോട്ടയം: ചങ്ങനാശേരിയിൽ രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ കോടതി ശിക്ഷിച്ചത് പെൺവാണിഭക്കേസ് നടത്താൻ കഞ്ചാവ് വിൽപ്പനയിലേയ്ക്ക് തിരിഞ്ഞ ക്രിമിനലായ യുവതിയെ. ചങ്ങനാശേരി വലിയകുളത്ത് വാടകയ്ക്ക് താമസിക്കുന്ന
കോട്ടയം കൂരോപ്പട കോത്തല ചൊറിക്കാവുങ്കൽ വീട്ടിൽ രാജേഷിന്റെ ഭാര്യ ജോമിനി തോമസി ( 42) നെയാണ് തൊടുപുഴ എൻ ഡി പി എസ് സ്പെഷ്യൽ കോടതി ജഡ്ജ് കെ.എൻ ഹരികുമാർ ശിക്ഷിച്ചത്. കേസിൽ ജോമിനി മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും അടക്കുന്നതിനാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.
https://youtu.be/Y9Iic60JS2M?si=5kAKmdym9GhjN9B1
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂവരണി പെൺവാണിഭക്കേസിൽ പ്രതിയായ ജോമിനിയെ കോടതി ആറു വർഷത്തേയ്ക്ക് ശിക്ഷിച്ചിരുന്നു. ഈ കേസിൽ അപ്പീൽ ജാമ്യത്തിൽ പുറത്ത് നിൽക്കുന്നതിനിടെയാണ് ഇപ്പോൾ സോമിയെ കഞ്ചാവ് കേസിൽ ശിക്ഷിച്ചിരിക്കുന്നത്. 2018 ഏപ്രിലിൽ കഞ്ചാവ് വിൽപ്പന നടത്തിയ കേസിലാണ് ഇപ്പോൾ സോമിനിയെ കോടതി ശിക്ഷിച്ചത്. ചങ്ങനാശേരിയിൽ നിന്നാണ് കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സജികുമാർ വി. ആറും സംഘവും ചേർന്ന് ജോമിനിയെ പിടികൂടിയത്.
തുടർന്ന് എക്സൈസ് സംഘം ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ, പൂവരണി പെൺവാണിഭക്കേസിൽ പ്രതിയായതോടെയാണ് ഇവർ കഞ്ചാവ് വിൽപ്പനയിലേയ്ക്ക് അടക്കം കടന്നത്. കേസ് നടത്തിപ്പിന് ആവശ്യമായ പണം കണ്ടെത്തുന്നതിനാണ് ഇവർ കഞ്ചാവ് കച്ചവടം ആരംഭിച്ചത്. ഇവർ നാലു വിവാഹം കഴിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. നിലവിൽ ഇവരുടെ ഭർത്താവ് ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ മാഫിയ തലവനാണ്. ഇയാളുടെയും കൂട്ടാളികളുടെയും തണലിലാണ് ഇവർ ഇപ്പോൾ കഞ്ചാവ് കച്ചവടം അടക്കം നടത്തുന്നത്.
കാപ്പാ കേസിലും ലഹരിക്കേസുകളിലും പ്രതികളായ യുവാക്കളാണ് ഇപ്പോൾ ഇവർക്കൊപ്പമുള്ളത്. കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഇവർക്കെതിരെയുള്ള പീഡനക്കേസിലെ ശിക്ഷയിലും വിധി എന്താകുമെന്ന് ഉറ്റു നോക്കുകയാണ് ഉദ്യോഗസ്ഥ സംഘം.