തിരുവനന്തപുരം: ദേശീയ- സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിന്റെ സ്വാഭാവം പാടെ മാറുന്നു. ആദ്യ മണിക്കൂറിൽ സമാധാനപരമായി മുന്നോട്ട് പോയ ഹർത്താലിന്റെ രണ്ടാം മണിക്കൂറിന്റെ തുടക്കകത്തിൽ കോഴിക്കോട്ട് വിവിധയിടങ്ങളിൽ കെ.എസ്.ആർ.ടി ബസിനു നേരെ കല്ലേറുണ്ടായി. ആലപ്പുഴയിലും കല്ലേറുണ്ട്.
ആലപ്പുഴ വളഞ്ഞവഴിയിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെയും രണ്ട് ലോറികളുടെയും ചില്ലുകൾ തകർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഴിക്കോട്ട് രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ലുകൾ തകർന്നു. തിരുവനന്തപുരം കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികകൾ വാഹനങ്ങൾ തടയുകയും ചെയ്തു.
രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും കഴിഞ്ഞ ദിവസം നടന്ന എൻ.ഐ.എ റെയ്ഡിൽ പ്രതിഷേധിച്ചാണ് കേരളത്തിൽ ഹർത്താൽ. 150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളിൽ നിന്നായി എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.