കടുത്തുരുത്തി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ വടകര ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് മകൻ അൻസിൽ (18)എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സമൂഹമാധ്യമം വഴി അതിജീവിതയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പലപ്രാവശ്യമായി ലൈംഗികാതിക്രമം നടത്തിവരികയായിരുന്നു.
കഴിഞ്ഞദിവസം സംശയാ സ്പദമായ രീതിയിൽ ഇരുവരെയും കടുത്തുരുത്തിയിലെ ദേവാലയത്തിന് സമീപം ശുചിമുറിയുടെ ഭാഗത്ത് കാണപ്പെട്ടതിനെ തുടർന്ന് കടുത്തുരുത്തി പോലീസ് ചോദ്യം ചെയ്യുകയും, അതിജീവിത പോലീസിനോട് വിവരങ്ങൾ പുറത്തു പറയുകയുമായിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അൻസിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സജീവ് ചെറിയാൻ, എസ്.ഐ സജിമോൻ എസ്.കെ , എ.എസ്.ഐ റെജി, വനിതാ സി.പി.ഓ തുളസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.