പോസ്റ്റൽ ഡിവിഷനിൽ വൻ ഒഴിവുകൾ; തിരുവല്ലയിൽ ഗ്രാമീണ മേഖലയിൽ ഒഴിവുകൾ

തിരുവല്ല: പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഡയറക്ട് ഏജന്റുമാരെ , ഫീൽഡ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു. 18 നും 50 നും മധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡയറക്ട് ഏജന്റ് തസ്തികയിലേയ്ക്കും 65 വയിസിൽ താഴെ ഉള്ളവർക്ക് ഫീൽഡ് ഓഫിസർ തസ്തികയിലേയ്ക്കും അപേക്ഷിക്കാം. വാക്ക് ഇൻ ഇന്റർവ്യുവിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.

Advertisements

മുൻ ഇൻഷ്വറൻസ് ഏജന്റുമാർ, അംഗനവാടി ജീവനക്കാർ, മഹിളാ മണ്ഡൽ വർക്കേഴ്‌സ്, വിമുക്തഭടന്മാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ എന്നിവർക്ക് അപേക്ഷിക്കാം. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ മുതലായവർക്ക് ഫീൽഡ് ഓഫിസർ തസ്തികയിലേയ്ക്ക അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താല്പര്യമുള്ളവർ ഒക്ടോബർ പത്തിനു മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബയോഡേറ്റ അയച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇന്റർവ്യൂ നടത്തേണ്ടതിനാൽ രജിസ്റ്റർ ചെയ്തവർ ബയോഡേറ്റ വയസും വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ മുതലായവ സഹിതം 28 ന് തിരുവല്ല പോസ്റ്റ് സൂപ്രണ്ട് ഓഫിസിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.

Hot Topics

Related Articles