ന്യൂസ് ഡെസ്ക് : ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉരുളക്കിഴങ്ങ് പൂര്‍ണമായും ഒഴിവാക്കി അവയ്ക്ക് പകരമായി ഇലവര്ഗങ്ങള് ഉള്‍പ്പെടുത്തിയാല്‍ ഈ അവസ്ഥ ഒഴിവാക്കാവുന്നതാണ്.
ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹം ഗര്‍ഭിണികളില്‍ ഷുഗറിന്റെ അളവു കൂടുന്നതുമൂലം ഉണ്ടാകുന്നതാണ്. യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെയും ഹവാര്‍ഡ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ക്കു നേതൃത്വം കൊടുത്തത്. 1991-നും 2001-നും ഇടയില്‍ 15000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു ഈ റിപ്പോര്‍ട്ട്. ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.