പോത്തന്‍കോട് ഗുണ്ടാ കൊലപാതകം; പ്രാഥമിക പ്രതിപ്പട്ടികയായി; മൂന്നാം പ്രതി കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്

തിരുവനന്തപുരം: പോത്തന്‍കോട് കൊലപാതകത്തില്‍ പ്രതിപ്പട്ടികയായി. ഒന്നാം പ്രതി സുധീഷ് ഉണ്ണി രണ്ടാം പ്രതി ഒട്ടകം രാജഷ് മൂന്നാം പ്രതി ശ്യാം. ഇതില്‍ മൂന്നാം പ്രതി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇയാളാണ് സുധീഷിന്റെ ഒളിത്താവളം ഗുണ്ടാ സംഘത്തിന് കാട്ടിക്കൊടുത്തത്.വ കഞ്ചാവ് വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മര്‍ദ്ദിച്ചിരുന്നു

Advertisements

അക്രമികളെ സംഘടിപ്പിച്ചത് ഒട്ടകം രാജേഷാണ്. ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മക്കു നേരെ ബോംബെറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യാന്‍ കാരണം. ആറ്റിങ്ങല്‍ മങ്കാട്ടുമൂലയില്‍ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് കല്ലൂരിലെ കൊലപാതകം

Hot Topics

Related Articles