തിരുവനന്തപുരം : പോത്തൻകോട് സുധീഷ് കൊലക്കേസിൽ കാൽ വെട്ടിയെടുക്കാൻ ഉപയോഗിച്ച മഴു പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതി സുധീഷ് (ഉണ്ണി), മൂന്നാംപ്രതി മുട്ടായി ശ്യാം എന്നിവർ നൽകിയ വിവരത്തെ തുടർന്ന് ചിറയിൻകീഴ് അയ്യപ്പ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് മഴു കണ്ടെടുത്തത്. ഇരുവരെയും റിമാൻഡ് ചെയ്‌തു.
കഴിഞ്ഞ ശനിയാഴ്‌ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഗുണ്ടാപ്പക കാരണം സുധീഷിനെ പോത്തൻകോട് കല്ലൂർ പാണൻവിള കോളനിയിൽവച്ച് വെട്ടിക്കൊല്ലുകയായിരുന്നു. തുടർന്ന് കാൽ വെട്ടിയെടുത്ത് ബൈക്കിൽ പോകുന്ന ദൃശ്യവും പുറത്ത് വന്നു. വെട്ടിയെടുത്ത കാൽപ്പാദം ഉയർത്തിപ്പിടിച്ച് ബൈക്കിന് പിറകിൽ യാത്ര ചെയ്‌തത് ഒന്നാം പ്രതി സുധീഷാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെമ്പായം ചാത്തൻപാറയിൽ നിന്ന് ബുധനാഴ്‌ചയാണ് ഇരുവരും പിടിയിലായത്. രണ്ടാം പ്രതി ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഒട്ടകം രാജേഷിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
ഇയാൾ കോടതിയിൽ കീഴടങ്ങാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് റേഞ്ച് ഡിഐജി സഞ്ജയ് ഗുരുഡിൻ പറഞ്ഞു