തലയോലപറമ്പ് :പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ ഫാമിലി യൂണിറ്റ് സെൻട്രൽ കമ്മറ്റിയുടേയും പാരീഷ് കൗൺസിലിന്റേയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും പൂക്കളമത്സരവും നടത്തി. ഇടവകയിലെ യുവതികൾ അവതരിപ്പിച്ച തിരുവാതിര മുഖ്യാകർഷണമായി. യൂണിറ്റ് അടിസ്ഥാനത്തിൽ നടത്തിയ പൂക്കള മത്സരത്തിൽ ബിബിൻ വർഗീസ് ആറാക്കൽ, ബിബിതബിബിൻ, റെജി ബെന്നി കാട്ടേത്ത് , ടിൻസി ജോസഫ് തയ്യിൽ അജോയി ഷാജി ആറാക്കൽ എന്നിവർ ചേർന്ന് ഒരുക്കിയ സെന്റ് ജോസഫ് ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ഒന്നാം സ്ഥാനം നേടിയവർക്ക് റെജി ആറാക്കൽ സ്പോൺസർ ചെയ്ത 5001 രൂപ ക്യാഷ് അവാർഡും ട്രോഫിയും നൽകി. ജോൺസൺ ഒറക്കനാംകുഴി, ടോം സാജു വെമ്പേനി, അനിൽ ചെറിയാൻ ഒറക്ക നാംകുഴി, അബിൻ ബാബു പുന്നക്കാ കുഴി, അമൽ ബേബി പുന്നക്കാക്കുഴി എന്നിവർ ഉൾപ്പെട്ട സെന്റ് അഗസ്റ്റ്യൻ സ് ടീമിനാണ് രണ്ടാം സ്ഥാനം. രണ്ടാം സ്ഥാനം നേടിയ ടീമിന് വർക്കി ആറാക്കൽ സ്പോൺസർ ചെയ്ത 3001 രൂപ ക്യാഷ് അവാർഡും ട്രോഫിയും നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം സ്ഥാനം നേടിയ ടീമിന് 2001 രൂപയും ട്രോഫിയും നൽകി. സമ്മാനദാനം വികാരി ഫാ.പോൾ കോട്ടയ്ക്കൽ നിർവഹിച്ചു. ആഘോഷ പരിപാടികൾക്ക് വൈസ് ചെയർമാൻ ബെന്നിമാത്യു, കൈക്കാരൻമാരായ ടോമിജോസഫ് കുറ്റിക്കൽ, ടോമി ആറാക്കൽ, സെക്രട്ടറി എം.വി.മത്തായി ആറാക്കൽ,സിബി മുടക്കാമ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.