അതിദാരിദ്ര്യ നിര്‍ണയപ്രക്രിയ; വിവരശേഖരണം ആദ്യം പൂര്‍ത്തിയാക്കി കോട്ടയം ജില്ല ഒന്നാമത്; അന്തിമ പട്ടിക ഡിസംബര്‍ 30നകം

കോട്ടയം: ജില്ലയില്‍ അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയയുടെ ഭാഗമായി വാര്‍ഡുതല ജനകീയ സമിതി തയാറാക്കിയ സാധ്യത പട്ടികയിലുള്‍പ്പെട്ടവരുടെ വീട്ടിലെത്തി വിവരശേഖരണം നടത്തുന്ന എന്യൂമറേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം. അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയയുടെ ജില്ലാതല നിര്‍വാഹക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയാണ് ഇക്കാര്യം അറിയിച്ചത്.

Advertisements

വിശാലവും സങ്കീര്‍ണ്ണവുമായ എന്യൂമറേഷന്‍ കടമ്പ കടന്നുവെന്നും ഡിസംബര്‍ 30 നകം അന്തിമ പട്ടികയാക്കി ജില്ലയെ ഒന്നാമതെത്തിക്കാന്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍ തെറ്റ് കണ്ടെത്തിയാല്‍ സൂപ്പര്‍ ചെക്കിങ്ങിനുശേഷം വീണ്ടും ജനകീയ ഉപസമിതികളില്‍ ചര്‍ച്ച ചെയ്ത് അപ്പോള്‍ തന്നെ ആപ്പ് ഉപയോഗിച്ചു പരാതി തീര്‍പ്പാക്കും. ഗ്രാമപഞ്ചായത്തുകളില്‍ അതത് ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലും നഗരസഭകളില്‍ എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ നഗരസഭ ഘടക സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ ഉള്‍പ്പെടുന്ന സംഘവുമായിരിക്കും സൂപ്പര്‍ ചെക്കിംഗ് നടത്തുക. ഇതില്‍ അംഗീകരിക്കപ്പെടുന്നവരുടെ പട്ടിക ഏഴു ദിവസത്തേക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൊതുഓഫീസുകളിലും പ്രദര്‍ശിപ്പിക്കും.

ജില്ലയൊട്ടാകെ ഡിസംബര്‍ അവസാനത്തോടെ ഒരേ ദിവസം ഗ്രാമസഭ കൂടി ജില്ലാതല അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കു ജീവനോപാധിക്ക് ആവശ്യമായ മൈക്രോപ്ലാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാണ് തയാറാക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.