കോട്ടയം : പന്ത്രണ്ടു വയസുകാരിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഏറ്റുമാനൂർ പേരൂർ സ്വദേശിയ്ക്ക് പത്ത് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. ഏറ്റുമാനൂർ പേരൂർ കാവുംഭാഗം കോളനിയിൽ കാനംങ്കോട്ട് സുരേന്ദ്രനെ ( വീരപ്പൻ – 51) യാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്സോ ), കെ.എൻ സുജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവ് അനുഭവിക്കേണ്ടി വരും.
2016 – 17 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ 12 കാരി വീട്ടിൽ ടി വി കാണാനെത്തിയപ്പോൾ പ്രതി ലൈംഗിക ചേഷ്ടകൾ കാട്ടുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ പെൺകുട്ടിയെ വശീകരിച്ച പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പീഡനത്തെ തുടർന്ന് പെൺകുട്ടി ദിവസങ്ങളോളം സ്കൂളിൽ എത്താതെ വന്നതോടെ ചിൽഡ്രൻസ് ഹോം അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന്, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന നിലവിലെ പാലാ ഡി വൈ എസ് പി എ.ജെ തോമസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി 14 സാക്ഷികളെയും 12 പ്രമാണങ്ങളും കോടതിയിൽ സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (2), (i) , (j),(n), പോക്സോ നിയമത്തിന്റെ ആറാം വകുപ്പും അനുസരിച്ചാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം.എൻ പുഷ്കരൻ കോടതിയിൽ ഹാജരായി.