ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തെലുഗു നടൻ പ്രഭാസിന്റെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് താൽകാലികമായി നിർത്തി വെച്ചതായി റിപ്പോർട്ട് . കടുത്ത പനി അനുഭവപ്പെട്ട പ്രഭാസിനെ തുടർചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. അതേസമയം, പ്രഭാസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
ഇടവേളയില്ലാതെയുള്ള സിനിമ ചിത്രീകരണം നടന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. സലാർ, ആദിപുരുഷ്, പ്രൊജക്ട് കെ എന്നിങ്ങനെ വമ്പൻ പ്രോജക്ടുകളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘പ്രൊജക്ട് കെ’ യിൽ പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, ദിഷ പതാനി എന്നിവരും എത്തുന്നുണ്ട്.
പ്രശാന്ത് നീലാണ് സലാർ ഒരുക്കുന്നത്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് ജൂൺ 16-ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്.