കുവൈറ്റ് പ്രവാസി കേരളാ കോൺഗ്രസ് (എം) ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനവും കെ എം മാണിയുടെ ജന്മദിനവും ആചരിച്ചു

കുവൈറ്റ് സിറ്റി: കേരളാ കോൺഗ്രസ് (എം) ന്റെ പോഷക സംഘടനായ സാംസ്കാരികവേദിയുടെ ആഹ്വാന പ്രകാരം കുവൈറ്റ് പ്രവാസി കേരളാ കോൺഗ്രസ് (എം) മഹാത്മാഗാന്ധിജിയുടെ 75 ആം രക്തസാക്ഷിത്വ ദിനവും കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനവും ആചരിച്ചു. ഗാന്ധിജിയുടെയും, കെ എം മാണിയുടെയും ഛായചിത്രങ്ങൾക്ക് മുമ്പിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.

Advertisements

കുവൈറ്റ് പ്രവാസി കേരളാ കോൺഗ്രസ് (എം) പ്രസിഡന്റ് അഡ്വ സുബിൻ അറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്കാരവേദി ഗൾഫ് കോർഡിനേറ്റർ, പ്രവാസി കേരളാ കോൺഗ്രസ് (എം) വൈസ് പ്രസിഡന്റ് സെൻ എം പി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുവൈറ്റ് പ്രവാസി കേരളാ കോൺഗ്രസ് (എം) ജന സെക്രെട്ടറി ജോബിൻസ് ജോൺ, ട്രെഷറർ സുനിൽ തൊടുക, ജോയിന്റ് ട്രെഷറർ സാബു മാത്യു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles