പണ്ടു കാലത്തെ അപേക്ഷിച്ച് ഗർഭ നിരോധന ഗുളികകൾ കഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുകയാണ്. തുടർച്ചയായ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകളിൽ വിഷാദരോഗ സാധ്യത വർധിപ്പിക്കുന്നതായി പഠനം പറയുന്നു.
വിഷാദരോഗം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതൽ ബാധിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണെന്ന് പഠനത്തിൽ പറയുന്നു.
ഒരു വ്യക്തിയുടെമാനസികാവസ്ഥയെയും വികാരങ്ങളെയും സ്വാധീനിക്കുന്നതിൽ ഹോർമോണുകൾ നിർണായക പങ്ക് വഹിക്കുന്നു. ഗർഭനിരോധന ഗുളിക കഴിക്കുമ്പോൾ ഹോർമോണുകളുടെ അളവ് മാറുന്നത് മാനസികാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾക്ക്കാരണമായേക്കാമെന്ന ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ്ഗൈനക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൗമാരത്തിൽ ഗർഭനിരോധന മരുന്നുകൾ ഉപയോഗിച്ചു തുടങ്ങുന്ന സ്ത്രീകൾക്ക് വിഷാദരോഗ ലക്ഷണങ്ങൾ വരാനുള്ള സാധ്യത 130 ശതമാനം അധികമാണെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടി.
എന്നാൽ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകൾക്ക് ധാരാളം ഗുണങ്ങൾ നൽകുന്നുമുണ്ട്. ആസൂത്രിതമല്ലാത്ത ഗർഭധാരണം ഒഴിവാക്കാൻ മാത്രമല്ല, അണ്ഡാശയ ക്യാൻസർ, ഗർഭാശയ അർബുദം തുടങ്ങിയ രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു. എന്നിരുന്നാലും, ഗർഭനിരോധന ഗുളികകൾ ചില അനാവശ്യ പാർശ്വഫലങ്ങൾ ഉണ്ടാക്കും.