ദയ ചെയ്സി ഹെല്‍മറ്റ് ദരിശ്ചണ്ടി : പ്രേമലുവിനെ ട്രോളി എം വി ഡി ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

കൊച്ചി : പ്രേമലു എന്ന സിനിമ ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് നസ്‌ലിനും മമിതയും ചീറിപാഞ്ഞുപോകുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്റ്റൈലൻ സ്‌കൂട്ടര്‍.ഹെല്‍മറ്റ് ധരിക്കാതെയാണ് ഈ സീനിലെ കഥാപാത്രങ്ങള്‍ സ്‍കൂട്ടർ ഓടിക്കുന്നത്. ഇപ്പോഴിതാ ഇതിനെ ട്രോള്‍ ചെയ്‍ത് ഒരു പോസ്റ്റ് ഇറക്കിയിരിക്കുകയാണ് കേരള മോട്ടോർവാഹന വകുപ്പ്.  ദയ ചെയ്സി ഹെല്‍മറ്റ് ദരിശ്ചണ്ടി, അതായത് ഉത്തമാ ഹെല്‍മറ്റ് ഇടലു എന്നാണ് എംവിഡിയുടെ ഉപദേശം. സ്വാതന്ത്ര്യം അതിന്‍റെ പൂർണ്ണ അർത്ഥത്തോടെ ആസ്വദിക്കുന്ന പുതു തലമുറ വലിയ പ്രതീക്ഷകള്‍ കൂടിയാണെന്നും സ്വതന്ത്രരാവുമ്ബോഴും നാം സുരക്ഷിതരാവട്ടെയെന്നും ദയ ചെയിസി ഹെല്‍മറ്റ് ഇടലു എന്നും എംവിഡി എഴുതുന്നു. നിയമപരമായ മുന്നറിയിപ്പ്, ഇരുചക്ര വാഹനം ഓടിക്കുന്നവരും ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവരും നിർബന്ധമായും ഹെല്‍മെറ്റ് ധരിക്കുക എന്ന് ആവർത്തിച്ച്‌ ഓർമ്മിപ്പിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. 

Advertisements

പോസ്റ്റിന്‍റെ പർണരൂപം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദയ ചെയ്സി ഹെല്‍മറ്റ് ദരിശ്ചണ്ടി . അതായത് ഉത്തമാ ഹെല്‍മറ്റ് ഇടലു . സ്വാതന്ത്ര്യം അതിൻ്റെ പൂർണ്ണ അർത്ഥത്തോടെ ആസ്വദിക്കുന്ന പുതു തലമുറ വലിയ പ്രതീക്ഷകള്‍ കൂടിയാണ്. സ്വതന്ത്രരാവുമ്ബോഴും നാം സുരക്ഷിതരാവട്ടെ . ദയ ചെയ്സി ഹെല്‍മറ്റ് ഇടലു.

നിയമപരമായ മുന്നറിയിപ്പ്: ഇരുചക്ര വാഹനം ഓടിക്കുന്നവരും ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവരും നിർബന്ധമായും ഹെല്‍മെറ്റ് ധരിക്കുക!അതേസമയം ഈ പോസ്റ്റിന് നിരവധി പ്രതികണങ്ങള്‍ ലഭിക്കുന്നുണ്ട്. രസകരമായ കമന്‍റുകളാണ് പലതും. ഇതിവിടെയല്ല അങ്ങ് ഹൈദരാബാദിലാണെന്നും കേരള എംവിഡിക്ക് എന്താണ് ഇതില്‍ കാര്യമെന്നുമൊക്കെ പലരും ചോദിക്കുന്നുണ്ട്. ഈ ഫോട്ടൊ അടിസ്ഥാനമാക്കി കേസ് എടുക്കാൻ തയ്യാറുണ്ടൊയെന്നും കേരളത്തില്‍ സെൻസർ ചെയ്ത് ഈ ഭാഗം കട്ടാക്കണമെന്നും ആളുകള്‍ ഇത് അനുകരിക്കും എന്നൊക്കെ ചില‍ കമന്‍റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് കേരള എംവിഡിയുടെ അധികാര പരിധിയില്‍പ്പെടില്ലെന്നും മാത്രമല്ല തീയേറ്ററില്‍ ഇങ്ങനുള്ള സീൻ കാണിക്കുമ്ബോഴെല്ലാം അടിയില്‍ മുന്നറിയിപ്പ് എഴുതി കാണിക്കുന്നുണ്ടെന്നും മാത്രമല്ല മിക്ക വെഹിക്കിള്‍ സീനുകളും ട്രോളിയില്‍ വച്ചാണ് ഷൂട്ട് ചെയ്യുന്നതെന്നും ചില‍ർ കുറിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.