കോട്ടയം : ജില്ലാ പഞ്ചായത്ത് 13 കോടി രൂപ ചിലവഴിച്ചത് ക്രമപ്രകാരമല്ല എന്ന് മനോരമ പത്രത്തിലെ വാർത്തയെ തുടർന്ന് ഒരു രേഖകളുമില്ലാതെ കോട്ടയം ജില്ലാ പഞ്ചായത്ത് 13 കോടി രൂപ ചിലവഴിച്ചതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അഴിമതിക്ക് നേതൃത്വം കൊടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതിക്കെതിരെയും, ഒത്താശ കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെയും കർശനനടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാനും, ജില്ലാ കൺവീനറും, ജില്ലാ സെക്രട്ടറിയും സംയുക്തമായി ഇറക്കിയ പ്രസ്താവന കാണാനിടയായി.നടക്കാത്ത പദ്ധതികൾക്ക് കരാറുകാർക്ക് ഫണ്ട് കൈമാറിയതായി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നത് കാട്ടുകൊളളയാണെന്നും ആരോപിച്ചിരിക്കുന്നു. ഇത്തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർ ഒന്നു മനസ്സിലാക്കണം: യുഡിഎഫ് ഭരണസമിതി ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്ന സമയത്തെ പദ്ധതികളാണ് ഓഡിറ്റ് പരാമർശത്തിൽ വന്നിരിക്കുന്ന മുഴുവൻ പദ്ധതികളും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020 ഡിസംബർ 30 നാണ് ഇ ഭരണ സമിതി അധികാരത്തിൽ ഏറ്റത് . 2022 ഡിസംബർ 30 ആകുമ്പോൾ രണ്ട് വർഷം പൂർത്തിയാകും. ഈ കാലയളവിലെ ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ല. ആരോപണങ്ങൾ ഉന്നയിച്ച യു.ഡി.എഫ് മുൻ ഭരണസമിതിയുടെ സമയത്തെ ടി ഓഡിറ്റ് റിപ്പോർട്ട് ഓഗസ്റ്റ് ഒൻപതിനാണ് ഓഡിറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് നടത്തി ഭരണസമിതിയെ ബോധ്യപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചത്.
അതിന് ശേഷം സെപ്റ്റംബർ മൂന്നിന് ജില്ലാ പഞ്ചായത്ത് ഡിറ്റ് ചർച്ച ചെയ്യുന്നതിന് മാത്രമായി മറ്റൊരു അജണ്ടയുമില്ലാതെ സ്പെഷ്യൽ കമ്മറ്റി കൂടുകയും ഓഡിറ്റ് പരാമർശങ്ങളുള്ള മുഴുവൻ പ്രോജക്ടുകളും ഇംപ്ലിമെന്റ് ചെയ്തു.
പഠനത്തിനാവശ്യമായ ടിവി, ലാപ്പ് ടോപ്പ്, സ്മാർട്ട് ഫോൺ, ടാബ് – ടി പ്രോജക്ട് ഇംപ്ലിമെന്റ് ചെയ്തത് ജില്ലാ വിദ്യാഭ്യാസ
ഉപഡയറക്ടറാണ്. പരാമർശങ്ങൾക്ക് മറുപടി ടി ഉദ്യോഗസ്ഥനോട് നൽകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2007 ലെ 59-827/F/07 സർക്കുലർ പ്രകാരം കാലിവീപ്പ വിറ്റു കിട്ടിയ പണവും ജി.എസ്.റ്റിയും ഏത് ഫണ്ടിൽ നിന്നാണോ ടാർ വാങ്ങിയത് ആ ഫണ്ടിലേയ്ക്ക് തിരിച്ചടയ്ക്കുവാൻ ഭരണ സമിതി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
മരുന്നും, മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിലും പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്യുന്ന പ്രോജക്ടുകൾ ആയുർവ്വേദ, ഹോമിയോ അലോപ്പതി, ജനറൽ ഹോസ്പിറ്റൽ, ജില്ലാ ആശുപത്രികൾ എന്നിവരാണ് ഇംപ്ലിമെന്റ് ചെയ്യുന്നത്. കൃത്യമായ സ്റ്റോക്ക് രജിസ്റ്ററുകളും രേഖകളും ഓഡിറ്റ് മുമ്പാകെ ഹാജരാക്കുവാൻ ടി വിഭാഗത്തിനോട് നിർദേശിച്ചിട്ടുണ്ട്.
ഫർണീച്ചർ, ലാപ്പ് ടോപ്പ് ഗവ.അക്രഡിറ്റഡ് ഏജൻസികൾ മുഖേനയാണ് വാങ്ങാറുളളത്. സൺ ഇൻഫോ സിസ്റ്റത്തിൽ നിന്നും വി എച് എസ് .എസ് വെളളൂർ പാമ്പാടി വാങ്ങിയതിന്റെ കാരണം വി.എച്ച്.എസ്.എസ് ന് ആവശ്യമുളള സ്പെസിഫിക്കേഷൻ അനുസരിച്ചുളളത് അക്രഡിറ്റഡ് ഏജൻസി ഓഫീസർ വശം ഇല്ലാത്തതുകൊണ്ടാണ് എന്നാണ് ഇംപ്ലിമെന്റിംഗ് ഓഫീസർ മറുപടി നൽകിയിരിക്കുന്നത്.
നിയമവിരുദ്ധമായോ, ക്രമവിരുദ്ധമായോ ഒരു കാര്യവും ഈ പദ്ധതികളിൽ നടന്നിട്ടില്ല എന്ന് കാണുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പലപ്രാവശ്യം സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളവരും ഓഡിറ്റ് പരാമർശങ്ങൾ എന്താണെന്നും അതിന് മറുപടിയും കൃത്യമായ ഹാജരാക്കിയാൽ ഒഴിവാക്കികിട്ടുന്നതാണെന്നും ബോധ്യമുള്ളവർ തന്നെ ആരോപണങ്ങളുമായി ഇറങ്ങുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണ്.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ
നിർമ്മല ജിമ്മി, പ്രസിഡന്റ്,റ്റി.എസ് .ശരത്ത്, വൈസ് പ്രസിഡന്റ, വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി അംഗം മഞ്ജു സുജിത്ത്,പി.എം.മാത്യൂ, കെ.വി. ബിന്ദു