“കേരളത്തിന് നഷ്ടമായത് വികസനത്തിനും പൊതുപ്രവർത്തനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച നേതാവിനെ”; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ വികസനത്തിനും പൊതു പ്രവർത്തനത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവിനെയാണ് നഷ്ടമായതെന്ന് മോദി ട്വീറ്റ് ചെയ്തു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisements

‘കേരളത്തിന്റെ വികസനത്തിനും പൊതുപ്രവർത്തനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ഞങ്ങൾ രണ്ട് പേരും മുഖ്യമന്ത്രിമാരായിരുന്നപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴും ഞങ്ങൾ തമ്മിലുണ്ടായിരുന്ന ഇടപെടലുകൾ ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി’ നേരുന്നു എന്ന് മോദി ട്വീറ്റ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.