തിരുവനന്തപുരം: സംസ്ഥാനത്തെ 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് ഇനി മുതൽ സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേത ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
Advertisements
നേരത്തെ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ്. ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.