ദില്ലി: സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാൾ മൂടനാവില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുൽഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികണം . സാമൂഹ്യമാധ്യമങ്ങളിലൂടെ ആയിരുന്നു പ്രിയങ്ക പ്രതികരിച്ചത്.
ബിജെപിയുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും രാഹുൽഗാന്ധി തളര്‍ന്നില്ല,കീഴടങ്ങിയില്ല,പകരം ജുഡീഷ്യൽ പ്രക്രിയയിൽ വിശ്വാസം അർപ്പിച്ചുവെന്ന് ജയറാം രമേശ് പ്രതികരിച്ചു. ബിജെപിക്കും അതിന്റെ കൂട്ടാളികൾക്കും ഇതൊരു പാഠമായിരിക്കും. നിങ്ങളുടെ ഏറ്റവും മോശമായത് നിങ്ങൾക്ക് ചെയ്യാം, പക്ഷേ ഞങ്ങൾ പിന്നോട്ട് പോകില്ല. സര്‍ക്കാരിന്റെ പരാജയങ്ങൾ തുറന്നുകാട്ടുന്നതും വിളിച്ചുപറയുന്നതും തുടരും. ഭരണഘടനാ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും പറഞ്ഞു.