നായിഡുവിന് 931 കോടി, പിണറായിക്ക് 1.18 കോടി, മമതക്ക് 15 ലക്ഷം; മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തു വിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ). നിലവില്‍ രാജ്യത്തെ ഏറ്റവും കുറവ് സാമ്പത്തിക ശേഷിയുള്ള മുഖ്യമന്ത്രി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജിയെന്ന് റിപ്പോർട്ട്. 15 ലക്ഷം രൂപയുടെ ആസ്തിയാണ് മമത ബാനർജിക്കുള്ളതെന്നാണ് കണക്ക്.

Advertisements

55 ലക്ഷം രൂപ ആസ്തിയോടെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 1.18 കോടിയുമായി ഏറ്റവും കുറവ് സമ്പത്തുള്ള മുഖ്യമന്ത്രിമാരുടെ ലിസ്റ്റില്‍ ഇടം നേടി. 31 മുഖ്യമന്ത്രിമാരുള്‍പ്പെടെ 1630 കോടി രൂപയുടെ ആസ്തിയുള്ള പട്ടികയാണ് എഡിആർ പുറത്തുവിട്ടത്. പുറത്തു വിട്ട ലിസ്റ്റില്‍ 31 മുഖ്യമന്ത്രിമാരില്‍ രണ്ടുപേർ മാത്രമാണ് സ്ത്രീകള്‍. പശ്ചിമ ബംഗാളില്‍ നിന്ന് മമത ബാനർജിയും ഡല്‍ഹിയില്‍ നിന്ന് അതിഷി മർലേനയുമാണ് ലിസ്റ്റിലുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2023- 2024 കാലയളവില്‍ ഇന്ത്യയുടെ പ്രതിശീർഷ ദേശീയ വരുമാനം 1,85,854 രൂപയും ഒരു മുഖ്യമന്ത്രിയുടെ ശരാശരി സ്വയം വരുമാനം 13,64,310 രൂപയാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ ശരാശരി പ്രതിശീർഷ വരുമാനത്തിൻ്റെ 7.3 ഇരട്ടിയാണെന്ന് റിപ്പോർട്ട് പറയുന്നു. സംസ്ഥാന അസംബ്ലികളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണ്.

അതേസമയം 931 കോടിയിലധികം ആസ്തിയുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയെന്ന് റിപ്പോർട്ടിലുണ്ട്. 332 കോടിയിലധികം ആസ്തിയുള്ള അരുണാചല്‍ പ്രദേശിലെ പേമ ഖണ്ഡു ലിസ്റ്റില്‍ രണ്ടാമതും 51 കോടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ലിസ്റ്റില്‍ മൂന്നാമതുമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.