ജില്ലാ ആശുപത്രിയിലെ ഓപി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് മൂന്നിരട്ടി; പ്രതിഷേധവുമായി കോണ്‍ഗ്രസും കോഴഞ്ചേരി പൗരാവലിയും രംഗത്ത്

പത്തനംതിട്ട: കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ആശുപത്രിയില്‍ ഓപി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് മൂന്നിരട്ടി. 5 രൂപ ഉണ്ടായിരുന്ന ഓപി ടിക്കറ്റിന് 15രൂപ കൂട്ടി 20ഉം, 30 രൂപ ഉണ്ടായിരുന്ന ഐ പി ടിക്കറ്റിന് 20 രൂപ കൂട്ടി 50 യും ആണ് നിലവിലെ നിരക്ക. ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന ഈ കാലത്ത് സര്‍ക്കാര്‍ ആശുപത്രിയിലും ജനങ്ങള്‍ക്ക് പോകുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത് എന്നാരോപിച്ച് കോണ്‍ഗ്രസും കോഴഞ്ചേരി പൗരാവലിയും സമരം നടത്തി. കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ ചുറ്റി ധര്‍ണ്ണയും നടത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് ജില്ലാ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

Advertisements

മണ്ഡലം പ്രസിഡന്റ് ജോമോന്‍ പുതുപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ഉദ്ഘാടനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍ നിര്‍വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍, ഡിസിസി സെക്രട്ടറിമാരായ ജെറി മാത്യു സാം, ജാസിന്‍കുട്ടി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, ഡിസിസി മെമ്പര്‍ ലീബാ ബിജി, മല്ലപ്പുഴശ്ശേരി മണ്ഡലം പ്രസിഡന്റ് ജിജി ചെറിയാന്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, ജോണ്‍ ഫിലിപ്പോസ്, സാലി ലാലു, സുനിത ഫിലിപ്പ്, രമേശ്, ഡിസിസി അംഗം ശ്രീ പൊന്നച്ചന്‍, മേലുകര സര്‍വീസ് സഹകരണ സംഘം പ്രസിഡണ്ട് പ്രമോദ് കുമാര്‍, നേതൃത്വം നല്‍കി. ആടിനെ പട്ടി ആക്കുന്ന സമീപനമാണ് ഈ വര്‍ധനവിലൂടെ ഉദ്ദേശിക്കുന്നതെന്ന് കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കല്‍ പറഞ്ഞു. എസ്.യു സി ഐ കമ്മ്യൂണിസ്റ്റും പ്രതിഷേധവുമായി രംഗത്തുണ്ട്.

Hot Topics

Related Articles