മുടിയ്ക്ക് കട്ടി കൂട്ടണോ? എന്നാൽ ഈ ഹോം മെയ്ഡ് പ്രോട്ടീന്‍ പായ്ക്ക് ഉപയോഗിക്കൂ…

മുടിയുടെ കട്ടി കുറയുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. മുടിയുടെ ആരോഗ്യം മെച്ചമല്ലാത്തതാണ് കാരണം. മുടി കൂടുതല്‍ പുതുതായി ഉണ്ടായാലും ഉള്ള മുടി കൊഴിഞ്ഞുപോകാതിരുന്നാലുമാണ് മുടിയ്ക്ക് ഉള്ളുണ്ടാകുകയുള്ളൂ. ഇതിന് പലപ്പോഴും ചില പ്രത്യേക പോഷകങ്ങളുടെ കുറവ് കാരണമാകും. ഇത്തരത്തില്‍ ഒന്നാണ് പ്രോട്ടീന്‍. 

Advertisements

പ്രോട്ടീന്‍ ഉള്ളിലേയ്ക്ക് കഴിയ്ക്കുന്നത് മാത്രമല്ല, മുടിയില്‍ ഹെയര്‍ പായ്ക്കായി പുരട്ടുന്നതും നല്ലതാണ് ഇതിന് പറ്റിയ ഒന്നാണ് മുട്ട. പ്രോട്ടീന്‍ സമ്പുഷ്ടമായ ഈ ഭക്ഷ്യവസ്തു കഴിയ്ക്കുന്നതും ഹെയര്‍ പായ്ക്കായി ഉപയോഗിയ്ക്കുന്നതും മുടിയ്ക്ക് ഗുണം നല്‍കും. മുടിയ്ക്ക് ഉള്ള് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ പായ്ക്ക് രണ്ടു വിധത്തില്‍ തയ്യാറാക്കാനുള്ള രണ്ടുവഴികളാണ് ഇവിടെ പറയുന്നത്.

മുട്ട


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനായി വേണ്ടത് മുട്ടയാണ്. ഒപ്പം തൈര് വേണം. മുട്ട പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പോരാത്തതിന് വൈറ്റമിന്‍ ഡി, കാല്‍സ്യം തുടങ്ങിയ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ഇത് കഴിയ്ക്കുന്നതും ഹെയര്‍ പായ്ക്കായി ഉപയോഗിയ്ക്കുന്നതും നല്ലതാണ്. മുടിയ്ക്ക് ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ഏറ്റവും മികച്ച ഹെയര്‍ പായ്ക്കുകളില്‍ ഒന്നാണ് മുട്ട. തൈരും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇതും പ്രോട്ടീന്‍ സമ്പുഷ്ടമാണ്. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാന്‍ ഇതേറെ നല്ലതാണ്. മുട്ടയും തൈരും കലര്‍ത്തി നല്ല മിശ്രിതമാക്കി തലയില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ

മുട്ട, കറ്റാര്‍ വാഴ ജെല്‍, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയതാണ് അടുത്തത്. ഇതില്‍ വെളിച്ചെണ്ണയും ചേര്‍ക്കാം. മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ് കറ്റാര്‍വാഴ ജെല്‍. ഇതില്‍ വൈറ്റമിന്‍ ഇ അടക്കമുള്ള പല പോഷകങ്ങളും അടങ്ങിയിട്ടുമുണ്ട്. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാനും മുടി നല്ലതുപോലെ വളരാനും ഇതേറെ നല്ലതാണ്. താരന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കും വരണ്ട മുടിയ്ക്കുമെല്ലാം ഇത് ഉത്തമ പരിഹാരവുമാണ്. മുടിയ്ക്ക് സ്വാഭാവിക കണ്ടീഷണര്‍ ഗുണം നല്‍കുന്ന ഒന്നാണ് കറ്റാര്‍ വാഴ.

വൈറ്റമിന്‍ ഇ മുടിയ്ക്ക്

വൈറ്റമിന്‍ ഇ മുടിയ്ക്ക് നല്ലതാണ്. മുടി വളരാന്‍, ചര്‍മത്തിന് എല്ലാം വേണ്ട അടിസ്ഥാന പോഷണമാണ് ഇത്. ഇത് ചര്‍മത്തിലെങ്കില്‍ ചുളിവുകള്‍ വീഴുന്നത് തടയും, ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നില നിര്‍ത്തും. കൊളാജന്‍ ഉല്‍പാദനം ശക്തിപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്. മുടി നര അകറ്റാനും വൈറ്റമിന്‍ ഇ ഏറെ പ്രധാനമാണ്. ഇത് ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ഈ ഓയില്‍ നേരിട്ട് മുടിയില്‍ പ്രയോഗിയ്ക്കുന്നതുമെല്ലാം തന്നെ ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് മുടിയുടെ വരണ്ട സ്വഭാവം മാറാന്‍ നല്ലതാണ്. മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും ഇതേറെ നല്ലതാണ്. നിര്‍ജീവമായ മുടിയിഴകള്‍ക്ക് ആരോഗ്യം നല്‍കാനും ജീവന്‍ നല്‍കാനും മികച്ചതാണ് വൈറ്റമിന്‍ ഇ ഓയില്‍

വെളിച്ചെണ്ണ

ഇതുപോലെയാണ് വെളിച്ചെണ്ണയും. ഇതും മുടിയ്‌ക്കേറെ ഗുണകരമാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഒന്നാണ് വെളിച്ചെണ്ണ. വരണ്ട മുടിയ്ക്ക് വെളിച്ചെണ്ണ പല രീതിയിലും ഉപയോഗിയ്ക്കാവുന്നതാണ്. പ്രോസസിംഗിലൂടെ കടന്ന് വരാത്ത വെളിച്ചെണ്ണ വേണം, ഉപയോഗിയ്ക്കാന്‍. ഇത് ശിരോചര്‍മത്തില്‍ പുരട്ടുന്നത് താരന്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഗുണം ന്ല്‍കും. വെളിച്ചെണ്ണ നല്ലൊരു കണ്ടീഷണര്‍ ഗുണം കൂടി നല്‍കുന്ന ഒന്നാണ്. 

പ്രത്യേകിച്ചും വരണ്ട് പറന്നു കിടക്കുന്ന മുടിയ്ക്ക് ഇതേറെ നല്ലതാണ്. മുട്ടയ്‌ക്കൊപ്പം ബാക്കിയുളള എല്ലാ ചേരുവകളും ചേര്‍ത്തിളക്കി മുടിയില്‍ ശിരോചര്‍മത്തില്‍ ഉള്‍പ്പെടെ നല്ലതുപോലെ തേച്ച് പിടിപ്പിയ്ക്കാം. ഇത് 1 മണിക്കൂര്‍ ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. മുടിയ്ക്ക് ഉള്ള് നല്‍കാന്‍ സഹായിക്കുന്ന നല്ലൊരു പ്രോട്ടീന്‍ ചികിത്സയാണ് ഇത്.

Hot Topics

Related Articles