വിതരണക്കാർ മടിക്കുന്നു ? പി.എസ് 2 തെലുങ്ക് റിലീസ് പ്രതിസന്ധിയിലേക്ക്

വൻ താരനിരയോടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തമിഴ് സിനിമകളിലെ ഹിറ്റ് സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍ 1. ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി കോടിക്കണക്കിന് രൂപയാണ്.

Advertisements

ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്ത് ഇറങ്ങാനിരിക്കെ  തെലുങ്കില്‍ വിതരണത്തിന് എടുക്കാന്‍ ഒരു വിതരണക്കാരും തയ്യാറാകുന്നില്ല എന്നതാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആന്ധ്രയിലും, തെലങ്കാനയിലും പൊന്നിയിന്‍ സെല്‍വന്‍ 1 തീയറ്ററില്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് തന്നെയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തോട് കാര്യമായ താല്‍പ്പര്യം കാണിക്കാന്‍ വിതരണക്കാര്‍ മടിക്കുന്നത് എന്നാണ് വിവരം. 

അതേ സമയം തെലുങ്കില്‍ പൊന്നിയിന്‍ സെല്‍വന്‍ 1 ടിവി പ്രിമീയര്‍ നടത്തിയപ്പോഴും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 26 ഞായറാഴ്ചയാണ് തെലുങ്ക് ചാനലായ ജെമിനി ടിവിയിൽ   പൊന്നിയിന്‍ സെല്‍വന്‍ 1  സംപ്രേക്ഷണം ചെയ്തത്.

ടെലിവിഷൻ പ്രീമിയറിന് 2.17 ടിആർപി റേറ്റിംഗ് മാത്രമാണ് ഈ പ്രീമിയറിന് ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷനും, മദ്രാസ് ടാക്കീസും വിതരണക്കാരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് എന്നാണ് വിവരം.

Hot Topics

Related Articles