അമ്മയ്ക്കരികിലേക്ക്..! പി.ടി.തോമസ് എംഎല്‍എയുടെ ചിതാഭസ്മം വഹിച്ചുള്ള സ്മൃതിയാത്ര ഇന്ന്; പൊതുജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാം; മതവികാരം വ്രണപ്പെടുത്തുന്നതൊന്നും ഉണ്ടാകരുതെന്ന നിര്‍ദ്ദേശവുമായി രൂപത

ഇടുക്കി: അന്തരിച്ച പി.ടി.തോമസ് എംഎല്‍എയുടെ ചിതാഭസ്മം വഹിച്ചുള്ള സ്മൃതിയാത്ര ഇന്ന്. ചിതാഭസ്മത്തിന്റെ ഒരുഭാഗം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന പി.ടി. തോമസിന്റെ അന്ത്യാഭിലാഷത്തെ തുടര്‍ന്നാണ് ഇന്നതെ ചടങ്ങ്. സ്വദേശമായ ഇടുക്കിയിലെ ഉപ്പുതോട്ടിലേക്കു കൊണ്ടുവരുന്ന ചിതാഭസ്മം, ഉപ്പുതോട് സെന്റ് തോമസ് പള്ളിയിലെ പി.ടിയുടെ അമ്മയുടെ കല്ലറയ്ക്കരികില്‍ അടക്കം ചെയ്യും. രാവിലെ 7ന് പാലാരിവട്ടത്തെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രനാണ് കുടുംബാംഗങ്ങളില്‍നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങിയത്.

Advertisements

അതേസമയം, ചിതാഭസ്മം കല്ലറയില്‍ അടക്കം ചെയ്യുമ്പോള്‍ ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്ന് ഇടുക്കി രൂപത നിര്‍ദേശിച്ചു. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുത്. പ്രാര്‍ഥനാപൂര്‍വമായ നിശബ്ദത പുലര്‍ത്തണമെന്നും വികാരി ജനറാള്‍ നിര്‍ദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുറന്ന വാഹനത്തില്‍ കൊണ്ടു പോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്കു വിവിധ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാം. എറണാകുളം ജില്ലയിലെ പ്രയാണത്തിനുശേഷം സ്മൃതി യാത്ര 11നു നേര്യമംഗലത്ത് എത്തിച്ചേരുമ്പോള്‍ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ നേതൃത്വത്തില്‍ ചിതാഭസ്മം ഏറ്റുവാങ്ങും. സ്മൃതിയാത്ര 11.45ന് ഇരുമ്പുപാലം, 12.15ന് അടിമാലി, 1.30ന് കല്ലാര്‍കുട്ടി, 2ന് പാറത്തോട്, 3ന് മുരിക്കാശേരി എന്നിവിടങ്ങളില്‍ എത്തിച്ചേരും.വൈകുന്നേരം 4ന് ഉപ്പുതോട്ടില്‍ എത്തിച്ചേരും. പള്ളിയുടെ മുറ്റത്ത് പ്രത്യേകം തയാറാക്കിയ പന്തലില്‍ പൊതുജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന്പി.ടിയുടെ അമ്മയുടെ കല്ലറയില്‍ ചിതാഭസ്മം അടക്കം ചെയ്യും.

Hot Topics

Related Articles