സഹകരണ മേഖലയുടേത് ഓണക്കാലത്തെ ഏറ്റവും മികച്ച വിപണി ഇടപെടല്‍: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട :
കേരളത്തിന്റെ ജനകീയ ബദലുകളില്‍ ഒന്നായ സഹകരണ മേഖല ഈ ഓണക്കാലത്ത് ഏറ്റവും മികച്ച വിപണി ഇടപെടല്‍ ആണ് നടത്തുന്നത് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണം സഹകരണ വിപണി ഉദ്ഘാടനവും അക്കാദമിക് രംഗത്ത് മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഓരോരുത്തര്‍ക്കും ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ്. മിതമായ നിരക്കില്‍ കൃത്യമായ അളവിലും തൂക്കത്തിലും ആളുകള്‍ക്ക് ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ട്. അങ്ങടിക്കല്‍ സഹകരണ ബാങ്ക് ശ്ലാഘനീയമായ വിപണി ഇടപെടല്‍ ആണ് നടത്തുന്നത്. ഈ ഉദ്യമം ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുമെന്നും വിദ്യാര്‍ത്ഥികള്‍ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ഉന്നതങ്ങളില്‍ എത്തി ചേരണം എന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓണക്കാലത്ത് ജനങ്ങളെ സഹായിക്കാന്‍ വേണ്ടി ആണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്കുകള്‍ കണ്‍സ്യൂമര്‍ഫെഡുമായി ചേര്‍ന്ന് ഇത്തരം ഓണ വിപണികള്‍ സംഘടിപ്പിക്കുന്നത് എന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തികം പോലും തരാതെ കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കുന്ന അവസ്ഥയില്‍ പോലും സംസ്ഥാന സര്‍ക്കര്‍ ജനങ്ങള്‍ക്ക് ഒപ്പമാണ് എന്നതിന്റെ ഉദാഹരണമാണ് ഇത്തരം ഓണ വിപണികള്‍. എല്ലാ ജനങ്ങള്‍ക്കും ഓണം ആഘോഷിക്കാന്‍ ഉള്ള സാഹചര്യം സൃഷ്ടിക്കുക ആണെന്നും വിദ്യാര്‍ഥികളുടെ ഓരോ വിജയങ്ങളും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നത് ആകണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തികം പോലും തരാതെ കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കുന്ന അവസ്ഥയില്‍ പോലും സംസ്ഥാന സര്‍ക്കര്‍ ജനങ്ങള്‍ക്ക് ഒപ്പമാണ് എന്നതിന്റെ ഉദാഹരണമാണ് ഇത്തരം ഓണ വിപണികള്‍. എല്ലാ ജനങ്ങള്‍ക്കും ഓണം ആഘോഷിക്കാന്‍ ഉള്ള സാഹചര്യം സൃഷ്ടിക്കുക ആണെന്നും വിദ്യാര്‍ഥികളുടെ ഓരോ വിജയങ്ങളും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നത് ആകണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാപ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ബി രാജീവ് കുമാര്‍, കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യദേവി, കൊടുമണ്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എ.എന്‍ സലിം, വാര്‍ഡ് അംഗം ആര്‍ ജിതേഷ്‌കുമാര്‍, ബാങ്ക് പ്രസിഡന്റ് കെ.കെ അശോക് കുമാര്‍, സെക്രട്ടറി ജി.ഷീജ, മുന്‍ബാങ്ക് പ്രസിഡന്റുമാരായ എന്‍.വിജയരാജന്‍, പി.കെ പ്രഭാകരന്‍, സി.വി ചന്ദ്രന്‍, എം.ആര്‍.എസ് ഉണ്ണിത്താന്‍, ഡി. രാജാറാവു, എസ്എന്‍വി ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജര്‍ രാജന്‍ ഡി. ബോസ്, വൈസ് പ്രസിഡന്റ് പി.സതീഷ് കുമാര്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.