തിരുവല്ല : സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരവിപേരൂര്‍ വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ ജൂലൈ 29 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത്, നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും, സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനുമാണ് സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിക്കുന്നത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ജനങ്ങളുടെ സേവന ഗുണനിലവാരം സംബന്ധിച്ച അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ ക്രോഡീകരിക്കുന്ന ഒരു സാമൂഹിക വിശകലന സംവിധാനമാണ് സോഷ്യല്‍ ഓഡിറ്റ്. രാജ്യത്തുതന്നെ ആരോഗ്യ മേഖലയില്‍ ഒരു പുതിയ കാല്‍വയ്പ്പാകുന്നതാണ് ഈ പദ്ധതി. എംജിഎന്‍ആര്‍ഇജിഎയുടെ സോഷ്യല്‍ ഓഡിറ്റ് യൂണിറ്റുമായി ചേര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യഘട്ടം എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കും. തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയാകും. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി. എന്‍. സീമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. ജെ. റീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍. അജയകുമാര്‍, ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്. രാജീവ്, ജിജി ജോണ്‍ മാത്യു, എല്‍സ തോമസ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസഫ് മാത്യു, ജിന്‍സണ്‍ വര്‍ഗീസ്, അമിതാ രാജേഷ്, ആര്‍. ജയശ്രീ, എംജിഎന്‍ആര്‍ഇജിഎ ഓഡിറ്റ് യൂണിറ്റ് ഡയറക്ടര്‍ ഡോ. രമാകാന്തന്‍, സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റം റിസോഴ്സ് സെന്റര്‍ ഡയറക്ടര്‍ ഡോ. വി. ജിതേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, എന്‍എച്ച്എം സോഷ്യല്‍ ഡെവലപ്മെന്റ് ഹെഡ് കെ. എം. സീന, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.