തിരുവല്ല : കാവുംഭാഗം കരുനാട്ടുകാവ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം ദേവപ്രശ്ന പരിഹാര ക്രിയകൾ രണ്ടാം ഘട്ടം ഇന്ന്
നടക്കും.
ക്ഷേത്രത്തിലെ പതിവ് പൂജകൾ കൂടാതെ
രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതിഹോമം.
7 ന് : മൃത്യുഞ്ചയ ഹോമം
( ക്ഷേത്രം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ തെക്കേടത് കുഴിക്കാട്ടില്ലത് പരമേശ്വരൻ വാസുദേവൻ ഭട്ടത്തിരിപ്പാടിന്റെയും, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കേടത് ഇല്ലത്തു രഞ്ജിത് നാരായണ ഭട്ടത്തിരിപ്പാടിന്റെയും മുഘ്യ കാർമികത്വത്തിൽ )
തുടർന്ന്, കലശ പൂജ
വിഷ്ണു വിഗ്രഹ പ്രതിഷ്ഠ.
10 മണിക്ക് :
കൃഷ്ണസ്വാമിക്ക് തന്ത്രിമുഖമായി വിശേഷാൽ നൈവേധ്യാതികളോട് കൂടി ഉച്ചപൂജ.
ശേഷം :അപരാധ ശാന്തി പ്രാർത്ഥനയോടു കൂടി വിളിച്ചു ചൊല്ലി പ്രായശ്ചിത്തം.
വൈകിട്ട് 6.30 ന് : അലങ്കാര ദീപാരാധന.
7.15 ന് : ഭഗവതി സേവ.
കരുനാട്ടുകാവ് ശ്രീ കൃഷ്ണസ്വാമി ബ്രാഹ്മണ സമൂഹം ട്രസ്റ്റ് പ്രസിഡന്റ് രാജാഗോപാൽ, സെക്രട്ടറി ശിവകുമാർ ചൊക്കംമഠം, ഇസ്കോൺ പ്രസിഡന്റ് ഡോ. സ്വാമി ജഗത് സാക്ഷി ദാസ്, സെക്രട്ടറി പേശല ഗോപാൽ ദാസ് എന്നിവർ ചടങ്ങുകൾക്ക് സാന്നിധ്യം വഹിക്കുമെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.