കുറ്റൂർ ജംഗ്ഷനു സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു

തിരുവല്ല :
എം സി റോഡിൽ കുറ്റൂർ ജംഗ്ഷനു സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തു നിന്നും തിരുവല്ല ഭാഗത്തേക്കു പോയ മാരുതി വാഗണർ കാറും കുറ്റൂരിൽ നിന്നും കമ്പിയുമായി ആറാട്ടുകടവ് ഭാഗത്തേക്ക് പോയ ടാറ്റ എയ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

Advertisements

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചാണ് രണ്ടുപേർക്ക് പരുക്കേറ്റത്. അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രികരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു.

Hot Topics

Related Articles