അടൂർ :
സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്കെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. തെങ്ങമം സർക്കാർ ഹയർസെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ചെലവാക്കുന്ന തുക സർക്കാർ ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കാണുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദേശരാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടാൻ സഹായിക്കുന്ന പദ്ധതിക്ക് കഴിഞ്ഞദിവസമാണ് തുടക്കമായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം.
കൂടുതൽ ഉയരങ്ങളിൽ എത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും.
തെങ്ങമം സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കുന്നതിന് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. സ്കൂളിന് പുതിയ വാഹനം വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്യ വിജയൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജി ജഗദീശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജെയിംസ്, ആഘോഷ കമ്മിറ്റി കൺവീനർ ബി. രാജേഷ്, സ്കൂൾ പ്രിൻസിപ്പൽ കെ മധു, ഹെഡ്മിസ്ട്രസ് ഫാമില ബീഗം, സ്കൂൾ സ്പോൺസറിങ് കമ്മിറ്റി പ്രസിഡൻറ് കൊയ്പ്പള്ളിൽ എൻ രാമകൃഷ്ണക്കുറുപ്പ്, സ്കൂൾ സ്പോൺസർ കമ്മിറ്റി അംഗം കെ രാഘവൻപിള്ള പാലമുറ്റത്ത്, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.