അടൂർ : മെക്രോ ക്രെഡിറ്റ് വായ്പകള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുടുംബശ്രീ സിഡിഎസുകള്‍ക്ക് നല്‍കുന്ന മൈക്രോക്രെഡിറ്റ് വായ്പാവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. വായ്പാവിതരണം മുന്‍ ധനകാര്യ മന്ത്രി ഡോ. റ്റി എം തോമസ് ഐസക് നിര്‍വഹിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലെ കുടുംബശ്രീ സി.ഡി.എസുകള്‍ക്കാണ് വായ്പ നല്‍കുന്നത്.
ഏഴംകുളം ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 162 ഗ്രൂപ്പുകളിലായി 711 കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള 2,68,09,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്യുന്നത്. നാലുമുതല്‍ അഞ്ച് ശതമാനം പലിശയ്ക്ക് സിഡിഎസുകള്‍ക്ക് നല്‍കുന്ന വായ്പയില്‍ ഒരു ശതമാനം സിഡിഎസുകള്‍ക്ക് പ്രവര്‍ത്തന വിഹിതം ലഭിക്കും.
മാങ്കൂട്ടം ബദാനിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെഎസ്ബിസിഡിസി ചെയര്‍മാന്‍ അഡ്വ കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. പിആര്‍പിസി രക്ഷാധികാരി കെ പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ പ്രസന്നകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഎസ് ആശ, കെഎസ്ബിസിഡിസി ഡയറക്ടര്‍ റ്റി ഡി ബൈജു, അടൂര്‍ ബ്രാഞ്ച് മാനേജര്‍ അനിലകുമാരി, സിഡിഎസ് ചെയര്‍പേഴ്സണ്‍ രേഖ ബാബു, കുടുംബശ്രീ അംഗം എംഎസ് ചന്ദ്രബോസ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.