കാര്‍ഷിക ലേല വിപണിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു

തിരുവല്ല : കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെയും പുല്ലാട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്റെ (എഫ് ഇ ഒ) കീഴില്‍ കാര്‍ഷിക ലേലവിപണിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. എല്ലാ വെളളിയാഴ്ചയും കാര്‍ഷിക ഉത്പന്നങ്ങളുടെ ലേലം ഉണ്ടായിരിക്കും.

പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വല്‍സല, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി. പ്രസാദ്, പുറമറ്റം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. രശ്മിമോള്‍, മെമ്പര്‍ റോഷ്നി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.എല്‍. അമ്പിളി, കൃഷി ഓഫീസര്‍മാരായ സൂസന്‍ തോമസ്, ലത മേരി തോമസ്, എന്‍.എസ്. മഞ്ജുഷ, കൃഷി ഉദ്യോഗസ്ഥര്‍, ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ടി.സി. മാത്യൂസ്, സെക്രട്ടറി രാജന്‍ മാത്യു, ട്രഷറര്‍ രമണി സി നായര്‍ എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles