പത്തനംതിട്ട: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയും അതീവ ശ്രദ്ധയും വേണ്ടത് 44 സ്ഥലങ്ങളില്‍. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളുള്ളത് സീതത്തോട് വില്ലേജിലാണ്. മലയോര ജനത ഇത്തവണ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്ന് അധികൃതര്‍ പറയുന്നു.
ദുരന്തനിവാരണ വിഭാഗം ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങള്‍ ചുവടെ:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സീതത്തോട് വില്ലേജ് – മൂന്നുകല്ല്, 86 ബ്ലോക്ക്, തേക്കുംമൂട്, കൊച്ചുകോയിക്കല്‍, 22ാം ബ്ലോക്ക്, നാലാം ബ്ലോക്ക്, മുണ്ടന്‍പാറ എന്നിവിടങ്ങളിലെ 13 സ്ഥലം.ന്മ ചിറ്റാര്‍ വില്ലേജ്: വലിയകുളങ്ങരവാലി,, മീന്‍കുഴിത്തടം, ട്രാന്‍സ്‌ഫോമര്‍ പടി എന്നിവിടങ്ങളിലെ 6 സ്ഥലം.ന്മ തണ്ണിത്തോട് വില്ലേജ്: മേലേ പൂച്ചക്കുളത്തെ 3 സ്ഥലം.
പെരുനാട് വില്ലേജ് : ബിമ്മരം കോളനി, അട്ടത്തോട്, ഹാരിസണ്‍ റബര്‍ തോട്ട,ം എന്നിവിടങ്ങളിലെ 5സ്ഥലം.ന്മ കൊല്ലമുള വില്ലേജ്: കൊല്ലമുള,. അയ്യന്‍മല. എന്നിവിടങ്ങളിലെ 4 സ്ഥലം.ന്മ നാരങ്ങാനം വില്ലേജ്: പുന്നശേരി കോളനിന്മ ഏറത്ത് വില്ലേജ്: കണ്ണിമല, പുലിമല, കിളിവയല്‍ എന്നിവിടങ്ങളിലെ 3 സ്ഥലം.
ഏനാദിമംഗലം വില്ലേജ് അച്ചുമല, തേപ്പുപാറ, കുറുമ്പകര ക്വാറി എന്നിവിടങ്ങളിലെ 4 സ്ഥലം. പത്തനംതിട്ട വില്ലേജ് : കളീക്കല്‍പടിന്മ അരുവാപ്പുലം വില്ലേജ്: മുട്ടക്കുഴി കല്ലേലി-കൊക്കാത്തോട്ന്മ കുരമ്പാല വില്ലേജ്- ആതിരമലന്മ കോന്നി വില്ലേജ് : പൊന്തനാംകുഴി മുന്‍കരുതലുകള്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണ്ടെത്തി.
മേഖലങ്ങളിലെ വീടുകളില്‍ താമസിക്കുന്നവരും മഴയുടെ തീവ്രത കുറയും വരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ കോതിയും പോസ്റ്റുകളും ബോര്‍ഡുകളും സുരക്ഷിതമാക്കണം.
വീട്ടില്‍നിന്നു മാറ്റേണ്ട അത്യാവശ്യ സാധനങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം. ചൂടു നല്‍കുന്ന വസ്ത്രങ്ങള്‍, അത്യാവശ്യ മരുന്നുകള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍, വിലയേറിയ രേഖകള്‍ എന്നിവ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് എമര്‍ജന്‍സി കിറ്റിനൊപ്പം എടുക്കണം. ആവശ്യമായ ഭക്ഷണ സാധനങ്ങള്‍, വെള്ളം, വസ്ത്രം എന്നിവ കരുതണം. വാഹനങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുക. പരിഭ്രാന്തരാകാതിരിക്കുക. കിംവദന്തികള്‍ പരത്താതിരിക്കുക.