തിരുവല്ല : കുറ്റപ്പുഴ യെരുശലേം മാർത്തോമ്മ ഇടവകയുടെ ലഹരി വിരുദ്ധ സന്ദേശ പദയാത്ര നാളെ കുറ്റപ്പുഴ ചീപ്പ് മുതൽ കോട്ടാലി വരെ നടത്തും. കുറ്റപ്പുഴ ചീപ്പ് ജംഗ്ഷനിൽ 4.15 ന് വികാരി റവ. ഷിബി വർഗീസിൻ്റെ അധ്യക്ഷതയിൽ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. എക്സൈസ് ഓഫീസർ കെ എം ശിഹാബുദീൻ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യും .
നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, നഗരസഭ കൗൺസിലർമാരായ ലിൻഡ തോമസ്, അഡ്വ. സുനിൽ ജേക്കബ്, ഷിനു ഈപ്പൻ, ബിന്ദു പ്രകാശ് , ശോഭ വിനു, അസി.വികാരി
റവ.ഫിലിപ്പ് മാത്യു, അഡ്വ. ആർ മനു, അനാംസ് ഡയറക്ടർ ജോർജി ഏബ്രഹാം എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകും. ഫ്ലാഷ് മോബ് , തെരുവ് നാടകം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തും. ഇടവകയിലെ ലഹരി വിരുദ്ധ സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.