കോഴഞ്ചേരി : ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങൾ ജേതാക്കളായി ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം ബി ബാച്ചിൽ നിന്നുമാണ് ജേതാക്കൾക്കുള്ള മന്നം ട്രോഫി സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ മത്സരത്തിനിടെ പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്ക ഉയർത്തി. എ ബാച്ചിൽ ഇടപ്പാവൂർ പേരൂർ പള്ളിയോടവും ബി ബാച്ചിൽ ഇടപ്പാവൂർ പള്ളിയോടവും രണ്ടാം സ്ഥാനം നേടി.
സെമി ഫൈനലിന് മുൻപ് സ്റ്റാർട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കി. സെമിഫൈനലിനിടെ വന്മഴി പള്ളിയോടം മറിഞ്ഞ് 4 പേരെ കാണാതായിരുന്നു. തുഴക്കാരെ പെട്ടെന്ന് രക്ഷപ്പെടുത്തിയെങ്കിലും ഒരാൾക്ക് പരുക്കേറ്റു . വള്ളങ്ങൾ ഓരോന്നായി മറിഞ്ഞത് മത്സരാവേശത്തിനെ ബാധിച്ചെങ്കിലും ആളപായമില്ലാത്തത് ജലമേള കാണാനെത്തിയവർക്കും സംഘാടകർക്കും ഏറെ ആശ്വാസം നൽകി.