തിരുവല്ലയിൽ കുടുംബകോടതി ജഡ്ജിയുടെ കാറിനു നേരെ ആക്രമണം; കാർ അടിച്ചു തകർത്തു

തിരുവല്ലയിൽ ജഡ്ജിയുടെ കാർ അടിച്ചു തകർത്തു. തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ട് നാലരയോടെ കോടതിക്ക് മുന്നിൽ വെച്ചാണ് സംഭവം. കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനമാണ് അടിച്ചുതകർത്തത്. സംഭവത്തിൽ പ്രതി ജയപ്രകാശിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. തന്റെ കേസിൽ നീതി കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ജയപ്രകാശ് ആക്രമണം നടത്തിയതെന്നാണ് വിവരം. കോടതിയുടെ സമീപമുള്ള ചന്തയിൽ നിന്ന് തൂമ്പാ മേടിച്ചു കൊണ്ടുവന്നാണ് കാർ അടിച്ചു തകർത്തത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.