തിരുവല്ലയിലെ പക്ഷിപ്പനി : നെടുമ്പ്രത്തും തുകലശ്ശേരിയിലും പക്ഷികളെ കൊല്ലാൻ ആരംഭിച്ചു

തിരുവല്ല : പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ല നഗരസഭ 24-ാം വാർഡിൽ ഉൾപ്പെടുന്ന തുകലശ്ശേരിയിലും നെടുമ്പ്രം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ കല്ലുങ്കൽ ഭാഗത്തും വളർത്തു പക്ഷികളെ കൊന്നൊടുക്കുന്ന നടപടി ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ മുതലാണ് പക്ഷികളെ കൊന്നൊടുക്കി തുടങ്ങിയത്. കല്ലുങ്കലിൽ 150 ഓളം പക്ഷികളെയും തുകലശ്ശേരിയിൽ 50 ഓളം പക്ഷികളെയും ആണ് കൊന്നൊടുക്കുന്നത്. കഴിഞ്ഞ മാസം ഇരുപതാം തീയതി നെടുമ്പ്രം പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് സംസ്ഥാനത്ത് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് 800 ഓളം പക്ഷികളെ അന്ന് കൊന്നൊടുക്കിയിരുന്നു.

Hot Topics

Related Articles