പ്രതീക്ഷയുടെ പുതു വെളിച്ചം ഏകുകയാണ് ഭാഗവതം : വെണ്മണി കൃഷ്ണൻ നമ്പൂതിരി

തിരുവല്ല : അജ്ഞതയുടെ സംസാരഗാരത്തിൽ നിന്ന് പ്രതീക്ഷയുടെ പുതുവെളിച്ചം ഏകുകയാണ് ഭാഗവതമെന്ന് ആചാര്യൻ വെണ്മണി കൃഷ്‌ണൻ നമ്പൂതിരി. സത്രം അടക്കമുള്ള സത്സങ്കങ്ങൾ ഈ ധർമ്മമാണ് നിർവഹിക്കുന്നത്. ഭഗവാനിലേക്ക് അടുക്കണമെങ്കിൽ നിസ്വാർത്ഥമായ ഭക്തിവേണം. ഇത് നിരന്തര പരിവർത്തന പ്രക്രീയയാണ്. ശ്രീകൃഷ്ണാവതാരം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹാത്മ്യം മുതൽ ഈ ധർമ്മമാണ് ഭാഗവതം ചെയ്യുന്നത്.

Advertisements

പ്രേതാവസ്ഥയിലും ഭഗവത് കാരുണ്യത്താൽ മോക്ഷം ലഭിക്കുമെന്ന് ഉറപ്പ്. ഭാഗവതം കൃഷ്ണാവതാരത്തിലേക്ക് എത്തുമ്പോൾ ആനന്ദാനുഭൂതിയാണ് നാം അനുഭവിക്കുന്നത്. ലോകത്തിന് മുഴുവനും സ്വധർമം പാടിപുകഴ്ത്തുകയാണ് ഭാഗവതം. എല്ലാ ഇന്ദ്രിയങ്ങളും ഭഗവാനിലേക്ക് ആകണം. അങ്ങനെയെങ്കിൽ എല്ലാ കർമവും ഈശ്വരീയമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles