ആറന്മുള മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് സഹായിക്കുന്ന ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് സഹായിക്കുന്ന ബജറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയുടെ ദീര്‍ഘകാല സ്വപ്നമായ സിവില്‍ സ്റ്റേഷന്‍ വിപുലീകരണം യാഥാര്‍ത്ഥ്യമാകുകയാണ്. പത്തനംതിട്ട സിവില്‍ സ്റ്റേഷന്‍ ഭൂമിയേറ്റെടുക്കലിന് 10 കോടി അനുവദിച്ചു. പത്തനംതിട്ട ചുട്ടിപ്പാറ എല്‍.ഇ.ഡി. ഡിസ്‌പ്ലേ സ്ഥാപിക്കുന്നതിന് 1 കോടി അനുവദിച്ചു. പത്തനംതിട്ടയില്‍ ആഭ്യന്തര ടൂറിസം ഉള്‍പ്പെടെ ശ്രദ്ധയാകര്‍ഷിക്കത്ത രീതിയിലുള്ളതാണ് എല്‍.ഇ.ഡി. ഡിസ്‌പ്ലേ. ഇത് ചുട്ടിപ്പാറ നഗരത്തിലേക്കുള്ള ആളുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഇത് പത്തനംതിട്ടയുടെ രാത്രി ജീവിതം സജീവമാക്കും. വ്യാപാര സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും.

ഇവയെല്ലാം യാഥാര്‍ത്ഥ്യമാകുമ്പോള്‍ മണ്ഡലത്തില്‍ വലിയ വിസകസനമാണ് സാധ്യമാകുന്നത്.
ഇതുകൂടാതെ മണ്ഡലത്തില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായും തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബജറ്റില്‍ ടോക്കണ്‍ വകയിരുത്തിയ മറ്റ് പ്രോജക്ടുകള്‍

· വലംഞ്ചൂഴി ടൂറിസം പദ്ധതി
· തെക്കേമല നാരങ്ങാനം റോഡ്, ബിഎം ആന്റ് ബിസി നവീകരണം
· സി കേശവന്‍ സ്മാരക മ്യൂസിയത്തിന് ഭൂമിയേറ്റടുക്കല്‍
· കുളനട സൊസൈറ്റിപ്പടി കാരിത്തോട്ട റോഡ് ബിഎം ആന്റ് ബിസി നവീകരണം
· അച്ചന്‍കോവിലാര്‍ തീര സംരക്ഷണം
· പത്തനംതിട്ട റിംഗ് റോഡ് ബിഎം ആന്റ് ബിസി നവീകരണം
· പുത്തന്‍കാവ് കിടങ്ങന്നൂര്‍ ബിഎം ആന്റ് ബിസി നവീകരണം
· ആറന്മുള പമ്പാതീരം ദീര്‍ഘിപ്പിക്കല്‍
· അഴൂര്‍ കത്തോലിക്കേറ്റ് സ്‌കൂള്‍ റോഡ് ബിഎം ആന്റ് ബിസി നവീകരണം
· ഉള്ളൂര്‍ച്ചിറ നവീകരണം

Hot Topics

Related Articles