ചക്കുളത്ത്കാവ് പൊങ്കാല : മദ്യവിൽപ്പനയ്ക്ക് നിരോധനം

തിരുവല്ല :
ചക്കുളത്ത്കാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജില്ലയില്‍ പൊങ്കാല മഹോത്സവം നടക്കുന്ന ക്ഷേത്രപരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന സമീപപ്രദേശങ്ങളായ തിരുവല്ല നഗരസഭ, കോഴഞ്ചേരി റോഡ്, മുത്തൂര്‍, ചെങ്ങന്നൂര്‍ പന്തളം, പൊടിയാടി, കടപ്ര, മാന്നാര്‍, നിരണം, കുറ്റൂര്‍, പെരിങ്ങര, പൊങ്കാല അര്‍പ്പിക്കപ്പെടുന്ന മറ്റ് പൊതുനിരത്തുകളിലും കേരള അബ്കാരി നിയമം വകുപ്പ് 54 പ്രകാരം 26 നു വൈകുന്നേരം അഞ്ചു മുതല്‍ 27 നു ആറു വരെ ബാറുകളും കള്ളു ഷാപ്പുകളും വിദേശമദ്യഷാപ്പുകളും ഉള്‍പ്പെടെയുള്ള എല്ലാവിധ മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചും കടകള്‍ അടച്ചും സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.

Hot Topics

Related Articles